Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation I

Alappuzha

ഫൗണ്ടേഷൻ ഉ​ദ്ഘാ​ട​ന​വും എ​ൻ​ഡോ​വ്മെന്‍റ് വി​ത​ര​ണ​വും

ചേ​ർ​ത്ത​ല: ക​ർ​മലീ​ത്ത സ​ഭ​യു​ടെ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് അ​ട​ക്ക​മു​ള്ള കോ​ൺ​വന്‍റുക​ളി​ലും സ്കൂ​ളു​ക​ളി​ലും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠിച്ച ഒ​റ്റ​മ​ശേ​രി സ്വ​ദേ​ശി​യാ​യ സി​സ്റ്റർ കാ​ർ​മ​ലി​ൻ പാ​ണ്ട്യാ​ല​യ്ക്ക​ലി​ന്‍റെ ഓ​ർ​മയ്​ക്കാ​യി രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഒ​റ്റ​മ​ശേ​രി പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ ബിഷപ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫാ. ​അ​ല​ൻ ലെ​സ്‌ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​പ്ര​സാ​ദ് എം​എ​ൽ​എ, എ.​ഡി. തോ​മ​സ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ജ​യിം​സ് ചി​ങ്കു​ത​റ, സ​ന്ധ്യ ബെ​ന്നി, ക​ട​ക്ക​ര​പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​ർ​ജ്, ഫാ.​ നെ​ൽ​സ​ൺ തൈ​പ്പ​റ​മ്പി​ൽ, ന​ട​ൻ ബൈ​ജു എ​ഴു​പു​ന്ന, ഫാ. ​തോ​മ​സ് ചു​ള്ളി​ക്ക​ൽ, പി.​ഡി. ഗ​ഗാ​റി​ൻ, ജ​യ​ൻ ക​മ​ല​ദ​ളം, പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ, സ​ജി വ​ട​ക്കും​മു​റി, ആ​ലീ​സ് ടി.​ പ്ര​സാ​ദ്, സി​ബി കെ. ​തോ​മ​സ്, ഫാ. ​ജൂ​ഡ് ജോ​സ​ഫ്, ബി​ജു കു​ഞ്ഞ​പ്പ​ൻ, പി.​ഐ. ഹാ​രീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ജോ​സ് പ​ന​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റുക​ളും ചി​കി​ത്സാസ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up